
റാന്നി : കേന്ദ്രസർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ നടത്തുന്ന കാൽനട പ്രചരണ ജാഥ ജില്ലാ സെക്രട്ടറി രാജു എബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ആർ.പ്രസാദിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. റാന്നി , അങ്ങാടി പഞ്ചായത്തുകളിൽ കാൽനട ജാഥയായും മറ്റുള്ളഘടകങ്ങളിൽ വാഹന പ്രചരണ ജാഥയുമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി, കോമളം അനിരുദ്ധൻ, അഡ്വ.റോഷൻ റോയ് മാത്യു, കെ.കെ.സുരേന്ദ്രൻ, അഡ്വ,കെ.പി.സുഭാഷ് കുമാർ, ലീലാ ഗംഗാധരൻ, ബെന്നി പുത്തൻപറമ്പിൽ, മിഥുൻ മോഹൻ , എം.ആർ.വത്സകുമാർ, ബൈജു മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |