
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കെ.ആർ കരട് പദ്ധതി അവതരിപ്പിച്ചു. ആസൂത്രസമിതി ഉപാദ്ധ്യക്ഷൻ ടി.വി മാത്യു, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, ശ്രീകുമാരി രാധാകൃഷ്ണൻ, അച്ചു സി.എൻ,സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി നായർ, അനിതാസജി, രാജശ്രീ കെ.ആർ, സെക്രട്ടറി സാം കെ.സലാം, രാജേഷ് കുമാർ.കെ, റ്റി.കെ.സനൽകുമാർ, ഡോ.കെ.എം.ജോർജ്, ശാന്തമ്മ ശശി, കെ.സോമൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |