
പത്തനംതിട്ട : സീനിയർ നാഷണൽ യോഗാസന മത്സരത്തിൽ ഫ്രീ ഫ്ലോയിൽ സ്വർണവും ആർട്ടിസ്റ്റിക് പെയർ വെങ്കലവും നേടി അൻസു താരമായി. കഴിഞ്ഞ വർഷവും ദേശീയ മത്സരത്തിൽ വെങ്കലം നേടിയിരുന്നു. കുങ്ഫു ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അൻസു തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ്സിൽ ഒന്നാം വർഷം എം.കോം വിദ്യാർത്ഥിനിയാണ്. തിരുവല്ല പെരുന്തുരുത്തിയിൽ കരുവേല്ലിച്ചിറയിൽ സജി ജോസഫിന്റെയും കൊച്ചുമോളുടെയും മകളായ അൻസു യോഗാചര്യൻ എം.ജി.ദിലീപിന്റെ ശിഷ്യയാണ്. സഹോദരൻ ആശിഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |