SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

പരിശോധന കർശനമാക്കും

prathirodham

പത്തനംതിട്ട : കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കർശനമാക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അറി​യി​ച്ചു. സ്‌കൂളുകൾ, വയോജന കേന്ദ്രങ്ങൾ എന്നി​വി​ടങ്ങളി​ൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കും. പരിസരശുചിത്വം പ്രോൽസാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും ബോധവൽക്കരണം നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാ കുമാരി, ഡോ.സി.എസ്.നന്ദിനി, ഡോ.ഐപ്പ് ജോസഫ്, ഡോ.ശ്യാം കുമാർ, ജില്ലാ മാസ് മീഡിയാ ഓഫീസർ എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL