
കോന്നി : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിച്ച ഏകദിന പരിശീലനം കോന്നി എസ് എച്ച് ഒ പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വ.പേരൂർ സുനിൽ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് എസ്.എം.ജമീലാബീവി, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.സുഭാഷ്, കെ.എസ്.സൗമ്യ എന്നിവർ സംസാരിച്ചു. പ്രമാടം പ്രൈമറി ഹെൽത്ത് സെന്റർ അസിസ്റ്റന്റ് സർജൻ ഡോ.അഞ്ജലി കൃഷ്ണ നല്ല ആഹാര രീതികളെക്കുറിച്ചും വള്ളിക്കോട് പ്രൈമറി ഹെൽത്ത് സെന്റർ അസിസ്റ്റന്റ് സർജൻ ഡോ.സാജൻ ബാബു ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ക്ലാസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |