SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ 77 റോഡുകൾ

road

പത്തനംതിട്ട : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 77 റോഡുകൾക്ക് അനുമതി ലഭിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് പ്രതികൂല കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ റോഡുകൾ നിർമ്മിച്ച് ദേശീയ നിലവാരത്തിൽ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുൻഗണന.

പത്ത് ശതമാനം റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ജില്ല രൂപീകൃതമായ ശേഷം ഇതാദ്യമായാണ് ഇത്രയധികം റോഡുകൾക്ക് നിർമ്മാണ അനുമതി, ഒരുമിച്ച് ലഭ്യമാകുന്നത്. മലയോര ജനതയുടെ വലിയൊരു വികസന സ്വപ്ന സാക്ഷാത്കാരം ഇതോടെ യാഥാർത്ഥ്യമാവുകയാണ്. അടിസ്ഥാന വികസന രംഗത്ത് ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസന മുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL