SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

കർഷകർക്ക് ആശ്വാസം, കനാലിൽ വെള്ളമെത്തി

photo
ഇറിഗേഷൻ വകുപ്പിന്റെ കനാൽ വഴി പ്രമാടത്ത് വെള്ളം എത്തിയപ്പോൾ

പ്രമാടം : വേനൽ കടുത്തതോടെ കൃഷിനാശ ഭീഷണിയിലായ കർഷകർക്ക് ആശ്വാസമായി ഇറിഗേഷൻ വകുപ്പിന്റെ കനാൽ വഴി വെള്ളമെത്തി. അച്ചൻകോവിലാറ്റിലെ വ്യാഴി കടവ് പമ്പ് ഹൗസിൽ നിന്നാണ് കഴിഞ്ഞ ദിവസം പമ്പിംഗ് തുടങ്ങിയത്. ഇതോടെ നിരവധി കർഷകരുടെ ആഴ്ചകൾ നീണ്ട ആശങ്കകൾക്ക് വിരാമമായി. കിണറുകളും കുളങ്ങളും വറ്റുകയും വെള്ളം എത്തിക്കാൻ വൈകുന്നതും കാരണം ഏക്കറുകണക്കിന് സ്ഥലത്തെ വാഴ ഉൾപ്പടെയുള്ള കൃഷികൾ നശിക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ 15ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ജലസേചന വകുപ്പിന്റെ അടിയന്തര നടപടി. പഞ്ചായത്ത് അധികൃതരും വിഷയത്തിൽ കാര്യമായി ഇടപെട്ടു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തുടങ്ങിയ വാഴ ഗ്രാമം പദ്ധതിയും നാശത്തിന്റെ വക്കിലായിരുന്നു.

കർഷകരുടെ ആവശ്യാനുസരണം മുടക്കം കൂടാതെ കനാലിലൂടെ വെള്ളം എത്തിക്കും. ഇറിഗേഷൻ വകുപ്പ് അധികൃതർ.

നഷ്ട പരിഹാരം നൽകണം

യഥാസമയം വെള്ളം ലഭിക്കാതെ നശിച്ച വാഴകൾക്ക് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണം. കുലച്ച വാഴകൾ ചൂടിന്റെ കാഠിന്യം മൂലം ഒടിഞ്ഞുനശിച്ചു. സ്ഥലം പാട്ടത്തിനെടുത്തും പണം കടം എത്തുമാണ് കൃഷിയിറക്കിയത്.

കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL