SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

പോക്‌സോകേസ് പ്രതിക്ക് 73 വർഷം  കഠിനതടവും 3.50 ലക്ഷം പിഴയും

saju-m-joy
സാജു.എം.ജോയി

പത്തനംതിട്ട : മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അഞ്ചുവർഷം ബാലികയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം.ജോയി (39) ആണ് കുറ്റക്കാരൻ. പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
2019 ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച് 17 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തു. നാലാം ക്ലാസ്സിലും ആറാം ക്ലാസിലും പഠിക്കുമ്പോഴും പീഡനം ആവർത്തിച്ചു. 2023 ഫെബ്രുവരി 6ന് വൈകിട്ട് വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തിനു കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളിൽ അടിക്കുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ പി.എസ്.വിനോദ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ഹസീന പങ്കാളിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL