പത്തനംതിട്ട : കോൺഫെഡറേഷൻ ഒഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചാരണ ജാഥ 28ന് പര്യടനം നടത്തും
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.ആർ പ്രസാദാണ് ജാഥാ ക്യാപ്റ്റൻ. എം.വി സഞ്ജു ജാഥാ മാനേജരും കെ.കെ .സുരേന്ദ്രൻ, കെ. അനിൽകുമാർ, ജി. ഗിരീഷ്കുമാർ, ഷിജു ഏബ്രഹാം എന്നിവർ വൈസ് ക്യാപ്റ്റൻമാരുമാണ്. വാഹനജാഥയുടെ ഉദ്ഘാടനം ഏനാത്ത് രാവിലെ 9ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ നിർവഹിക്കും. വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പത്തനംതിട്ടയിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |