SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

കടുത്ത പോരിനൊടുവിൽ അണലിയും നായയും ചത്തു

aa
അണലിയുടെ തല കടിച്ചു പറിച്ച നായയും ചത്തു

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിനു സമീപമുള്ള കനാൽ റോഡിൽ നായയും ഉഗ്രവിഷമുള്ള അണലിയും തമ്മിൽ കടിപിടി. ഒടുവിൽ ഇരുവരും ചത്തു. .ഇന്നലെ രാത്രിയാണ് സംഭവം നടന്നത് .അണലി ശല്യം കൂടുതലുള്ള പ്രദേശമാണിത്. ഇതുവഴിപോയ അണലിയെ നായയാണ് ആദ്യം കടിച്ചത്. അണലി തിരിച്ച് നായയെയും കടിച്ചു . തുടർന്ന് നായ അണലിയുടെ തല കടിച്ചുപറിച്ചു. നേരത്തെ പാമ്പിന്റെ കടിയേറ്റ നായയും അല്പസമയത്തിനുള്ളിൽ ചത്തുവീണു. ചിലർ കണ്ടുനിൽക്കെയാണ് സംഭവം. വിവരമറിഞ്ഞ് കൂടുതൽ പ്രദേശവാസികൾ സ്ഥലത്തെത്തിയപ്പോൾ പാമ്പിനെയും തല നഷ്ടപ്പെട്ട് ചത്തുകിടക്കുന്ന അണലിയെയുമാണ് കണ്ടത്. നല്ല വലിപ്പമുള്ള പാമ്പായിരുന്നു ഇത്. കനാലിനോട് ചേർന്നുള്ള കാടുകളിൽ അണലിയുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാ ണ് . സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ കടന്നുപോകുന്ന റോഡാണിത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL