SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

റാന്നിയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് മുതൽ

f

പത്തനംതിട്ട : റാന്നി ഫാസിന്റെ 13–ാം റാന്നി അന്താരാഷ്ട്ര ചലച്ചിത്രമേള 24, 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലാണ് ചലച്ചിത്രോത്സവം . ഇന്ന് വൈകിട്ട് 3 ന് സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. ചെയർമാൻ മുൻ എം.എൽ.എ രാജു ഏബ്രഹാം അദ്ധ്യക്ഷനാകും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് മേള . കോളേജിലെ മൂന്ന് വേദികളിലും പി.ജെ.ടി ഹാളിലുമായാണ് പ്രദർശനം . 9.30, 11.30, പകൽ 2, രാത്രി ആറ്, എട്ട് സമയങ്ങളിലാണ് പ്രദർശനം. വിവിധ ഭാഷകളിലായി ഇരുപതോളം രാജ്യങ്ങളിലെ 30 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പൊതുജനങ്ങളും സമീപ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളും പങ്കെടുക്കും. ചർച്ചകളും ഓപ്പൺ ഫോറങ്ങളും ഉണ്ടാകും. ഡെലിഗേറ്റ് പാസിലൂടെയാകും പ്രവേശനം. പാസ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച അവസാനിച്ചു. 600ഓളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംവിധായകൻ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയാണ് ഉദ്ഘാടന ചിത്രം. സിനിമ പ്രദർശന ഇടവേളകളിൽ ഓപ്പൺഫോറവും നടത്തും. സംവിധായകൻ ഫാസിൽ മുഹമ്മദ് ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കോളേജ് മാനേജർ പ്രൊഫ. റോയി മേലേൽ, പ്രിൻസിപ്പൽ ഡോ. സ്‌നേഹ എൽസി ജേക്കബ്, ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടർ എ.ടി സതീഷ്, ജോയിന്റ് കോ–ഓർഡിനേറ്റർ എസ്. അജിത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL