
പന്തളം :പൂഴിക്കാട് ഗവൺമെന്റ് യുപി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് നാലിന് സമ്മേളനം പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർപേഴ്സൺ യു. രമ്യ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം കണ്ണൻ സാഗറും സമ്മാനദാനം നഗരസഭ കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താനും നിർവഹിക്കും. നാളെ വാർഷികം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോകുമാർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |