
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ '7ാം വാർഡിനെയും 8-ാം വാർഡിനെയും ബന്ധിപ്പിക്കുന്ന മഞ്ഞക്കുന്ന്- ഇളം ശൂരനാട് റോഡിലെ കോട്ടൂർ പടിയിലുള്ള കലുങ്കിന്റെ ഇരു ഭാഗവും തകർന്നു. ചെറിയ വാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . സമീപത്തുള്ള പാറമടകളിൽ നിന്നും അമിതമായ ഭാരം കയറ്റി വരുന്ന നൂറുകണക്കിനു ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. പട്ടാഴി റോഡിനെയും ഏഴംകുളം - കൈതപ്പറമ്പ് റോഡിനേയും ബന്ധിപിക്കുന്ന പ്രധാന റോഡാണിത്.വിഷയത്തിൽ അടിയന്തര പരിഹാരം കാണെണമെന്ന് ജനപ്രതിനിധികളായ സുരേഷ് ബാബു, മേഴ്‌സി എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |