
ചെങ്ങന്നൂർ: ഭാഷാപണ്ഡിതനും പ്രഭാഷകനും സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന എൻ.ജി.ശാസ്ത്രിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ എണ്ണയ്ക്കാട് കൈരളി ഗ്രന്ഥശാല എൻ.ജി.ശാസ്ത്രി സ്മൃതി സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ
ഡോ.രാജീവ് പുലിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.പ്രസന്നകുമാർ അദ്ധ്യക്ഷനായി. പന്തളം എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്ലാൽ, ജി.നിശീകാന്ത്, ഗിരീഷ് ഇലഞ്ഞിമേൽ, എസ്.നന്ദകുമാരൻ പിള്ള, പി.വി.രാമചന്ദ്രൻ, ജി.പ്രദീപ് കുമാർ, എം.രാജഗോപാൽ, ജി. ലാൽകുമാർ, സുരേഷ് കലവറ, കെ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |