
തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഏകദിന രുദ്ര പാരായണ യജ്ഞം നടത്തി. ചെന്നൈ മഹാരുദ്ര ജപസമിതിയുടെ ആഭിമുഖ്യത്തിൽ വെങ്കിട്ടരാമ സ്വാമിയും 12 ഋത്വിക്കുകളും ചേർന്നാണ് രുദ്ര യജ്ഞം നടത്തിയത്. ക്ഷേത്രത്തിൽ കഴിഞ്ഞദിവസം സമർപ്പണം നടത്തിയ നാലമ്പലത്തിലാണ് വേദജപങ്ങൾ നടന്നത്. ആചാര്യ തപസ്, ആമ്നായ ജപം (വേദജപം), നിയമം, അന്നദാനം എന്നീ നാലു ഘടകങ്ങളാണ് ക്ഷേത്രത്തിന്റെ ശ്രേയസ്കരമായ ചൈതന്യ വർദ്ധനവിന് വേണ്ടതെന്ന് വേദപണ്ഡിതർ അഭിപ്രായപ്പെട്ടു. കെ.ബാലചന്ദ്രകുമാർ, ഹരികൃഷ്ണൻ.എസ്, രജിത്ത്.ആർ, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |