
പത്തനംതിട്ട : നിർമ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി അദ്ധ്യക്ഷതവഹിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്.ഹരിദാസ്, പ്രസിഡന്റ് എൻ.സജികുമാർ, ബിനിൽ കുമാർ , തങ്കമണി വാസുദേവൻ, രാജൻ എന്നിവർ സംസാരിച്ചു. സി.രാജേന്ദ്രൻ, എം.ജെ.രവി, ജി.എസ്.ഉണ്ണിത്താൻ, അഡ്വ.കെ.എൻ.മോഹൻദാസ്, നന്ദിനി സോമരാജൻ, മിനി രവീന്ദ്രൻ, ഷാന്റി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |