
റാന്നി : ആരോഗ്യം ആനന്ദം ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി അരയാഞ്ഞിലിമണ്ണ് ജനകീയ ആരോഗ്യകേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചർ സിനി ജോയ് ഉദ്ഘാടനം നിർവഹിച്ചു. അരയാഞ്ഞിലിമണ്ണ് വാർഡ് അംഗം സി.എസ്.സുകുമാരൻ അദ്ധ്യക്ഷയായി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജെ.എസ് അജിൻ, പി.ആർ.രാജിമോൾ, നിഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോണിക്ക ബിനു, മിഡ് ലെവൽ സർവീസ് പ്രോവൈഡർ അഞ്ജിത ആർ.നായർ, ആശ പ്രവർത്തകരായ വി.കെ.വിജയകുമാരി, കെ.ഒ.മറിയകുട്ടി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |