
പത്തനംതിട്ട : ജുവനൈൽ പൊലീസ് യൂണിറ്റ് അംഗങ്ങൾക്കും വിക്ടിം ലെയ്സൺ ഓഫീസർമാർക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണം നടത്തി. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ബീനാ ഗോപാൽ അദ്ധ്യക്ഷതവഹിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്, സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് ജില്ലാ നോഡൽ ഓഫീസർ കെ.എ.വിദ്യാധരൻ, ഡോ.സന്തീഷ് കുമാർ, എസ്.സുരാജ്, അഡ്വ.കെ.കല, അഡ്വ.സീന എസ്.നായർ, ക്രൈം ബ്രാഞ്ച് എ.എസ്.ഐ മനോജ് എന്നിവർ ക്ലാസുകൾ എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |