
പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് ജില്ലാ ശുചിത്വ മിഷൻ. പ്രദർശനത്തിന്റെ ഉദ്ഘാടനം പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു നിർവഹിച്ചു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അനൂപ് ശിവശങ്കരപ്പിള്ള ശുചിത്വസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സുനിത അദ്ധ്യക്ഷതവഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സണായ കൊച്ചുമോൾ, അനിതാ റേച്ചൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |