മാന്നാർ : എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം എട്ടിന് ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടക്കും. രാവിലെ 10 ന് വനിതാ ആശ്രിത ജ്യോതി 2025 ഉദ്ഘാടനം എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. ഗാന്ധിഭവൻ ദേവാലയത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ, ദക്ഷിണ,സ്‌നേഹവിരുന്ന് എന്നിവ നൽകും. ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയനിൽ ദീർഘകാലം സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ചിരുന്ന പരേതനായ കെ ആർ രാജപ്പന്റെ ഭാര്യ പൊന്നമ്മ രാജപ്പനെ ആദരിക്കും. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, ട്രഷറർ പ്രവദ രാജപ്പൻ, കേന്ദ്ര സമിതി പ്രതിനിധികളായ സിന്ധു സോമരാജൻ, ലേഖ വിജയകുമാർ,സിന്ധു സുഭാഷ്, വനിതാ സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വസന്തകുമാരി, അജിതകുമാരി, ഗിരിജ ഓമനക്കുട്ടൻ, ഉമാ താരാനാഥ്, സവിത അനിൽ, വനിതാ സംഘം മേഖലാ ചെയർപേഴ്‌സൺ മാരായ വിജയശ്രീ, വിജയശ്രീ സന്തോഷ്, സുജ സുരേഷ്,മിഥു ശിവദാസ് കൺവീനർമാരായ ശ്രീലത രവീന്ദ്രൻ,ബിന്ദു വിജയൻ, രജിത പ്രസാദ്,സതി ശശി എന്നിവർ സംസാരിക്കും. യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും വനിതാ സംഘം യൂണിയൻ കൺവീനർ വിജയലക്ഷ്മി കൃതജ്ഞതയും പറയും. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ കെ ഗംഗാധരൻ ശ്രീഗംഗ, ഗാന്ധിഭവൻ ദേവാലയം ചെയർമാൻ മുരളീധരൻ തഴക്കര, വർക്കിംഗ് ചെയർമാൻ എ ആർ വരദരാജൻ നായർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പി ബി സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ റ്റി കെ, അനിഷ് പി ചേങ്കര, രാജേന്ദ്രപ്രസാദ് അമൃത ഹരിപാലമൂട്ടിൽ എന്നിവർ പങ്കെടുക്കും. തുടർന്ന് ഗാനമേള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |