
കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഗുരുമന്ദിരം പടി -മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ പാർക്ക് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ടി അജോമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ലതികകുമാരി, പ്രവീൺ പ്ലാവിളയിൽ, ശ്യാം. എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, രവീന്ദ്രനാഥ് നീരേറ്റ്, അൻസാരി, നിഖിൽ നീരേറ്റ് , നജിം കോന്നി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |