
അടുർ : മാർച്ച് ഒന്ന് മുതൽ ഫെയർമീറ്റർ തകരാറിലായാൽ ഓട്ടോറിക്ഷയിൽ സൗജന്യ യാത്രയെന്ന സ്റ്റിക്കർ പതിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിൽ ഒാട്ടോറിക്ഷ തൊഴിലാളികൾ കത്തയച്ച് പ്രതിഷേധിച്ചു. ഐ എൻ റ്റി യു സി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലി ഉദ്ഘാടനം ചെയ്തു. ജോൺസൺ എം അദ്ധ്യക്ഷത വഹിച്ചു ,എൻ .സുനിൽകുമാർ ,ബി ജനാർദ്ദനൻ ,കെ.എസ് .രാജൻ ,വിജയകുമാർ .കെ ,രാജു ,ജെ.ജോസ് ,മധു ,ജോൺ ചാക്കോ ,സുരേഷ് കുമാർ .എം ,ബിജു ,ബെന്നി ,സി കെ ,ശിവദാസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |