
റാന്നി : പാവപ്പെട്ട ആശാവർക്കർമാരുടെ 7000 രൂപയുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞത് ക്രൂരമായ നടപടിയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ പറഞ്ഞു . കോൺഗ്രസ് നീരാട്ടുകാവ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് റെഞ്ചി പതാലിൽ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി, റൂബികോശി, അന്നമ്മ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, ജെറിൻ പ്ലാച്ചേരിൽ, റ്റി. ഡി. കുഞ്ഞുമോൻ, മാത്യു ഐസക് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |