
പന്തളം:തുമ്പമൺഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ വിനോദയാത്രയും സ്നേഹസംഗമവും നടത്തി. കുളനട ആരോഗ്യ നികേതനിൽ നടന്ന സ്നേഹ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അദ്ധ്യക്ഷതവഹിച്ചു. ഡി.എം.ഒ ഡോ. അനിതകുമാരി.എൽ., മെഡിക്കൽ ട്രസ്റ്റ് ഡയറക്ടർ ഡോ. വിജയുകുമാർ, വൈസ് പ്രസിഡന്റ്.തോമസ്.റ്റി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോൺ, ഗീതാറാവു, മെഡിക്കൽ ആഫീസർ ഡോ.ശ്രുതി. ഒഎൽ, ആശ, ജോളി മാത്യൂ , പഞ്ചായത്ത് സെക്രട്ടറി ശ്രീല.ആർ. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |