
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ 22ാം വാർഡിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. കൗൺസിലർ ഷീല എസ് അദ്ധ്യക്ഷയായിരുന്നു. സംഘാടക സമിതി ചെയർമാൻ കെ പി അബ്ദുൽ സലാം, ആമിന ഹൈദരാലി, ഷെമീർ എസ്, മേഴ്സി വർഗീസ്, കെ ആർ അജിത്ത് കുമാർ, ജെറി അലക്സ്, കൗൺസിലർ എസ് ഷൈലജ, മുഹമ്മ് പി സലിം, എസ് മുഹമ്മദ് റാഷിദ്, സഫിയ, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |