
പന്തളം: രാജ്യത്തിന്റെ ഉന്നമനത്തിൽ യുവജനങ്ങളുടെ പങ്കാളിത്വം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആരാധനാലയങ്ങൾ യുവജനങ്ങളുടെ സ്വഭാവ രൂപീകരണ കേന്ദ്രങ്ങളായി മാറണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ യുവജന സമിതിയുടെ യുവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ആരാധനാലയങ്ങൾ യുവജന കൂട്ടായ്മയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കണമെന്നും ലഹരിക്കെതിരെ പൊരുതാൻ യുവജനങ്ങൾ സജീവമാകണമെന്നും നടൻ ജയസൂര്യ അഭിപ്രായപ്പെട്ടു.
സി.ജി.ബിനു അദ്ധ്യക്ഷതവഹിച്ചു. ആർ.രാമനാഥൻ, ഉളനാട് ഹരികുമാർ ,വി.ആർ.അജിത്കുമാർ, കെ.എൻ.അനിൽകുമാർ,ശ്രീജിത്ത്.വി.കെ, എം.ജി.ബിജുകുമാർ, സൂര്യഗായത്രി, സോനു സോമൻ, അനന്തു ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |