
പത്തനംതിട്ട : ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ.കെ.ബേബി യുടെ അദ്ധ്യക്ഷത വഹിച്ചു. സക്കീർ അലങ്കാരത്ത്, കെ. വൈ.ബേബി, അഡ്വ.അബ്ദുൽ മനാഫ്, സുദർശനൻ, ഷിബു മാത്യു, വി.ജി.നെൽസൺ, ജോസ് കരിമ്പനാംകുഴി, അനീഷ്, പ്രസാദ്, അനിൽകുമാർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |