
പത്തനംതിട്ട : നഗരസഭ ഒന്നാം വാർഡിലെ തോണിക്കുഴി അയ്യാന്തി പാഴ്സനേജ് റോഡ് സഞ്ചാരയോഗ്യമാക്കി. കൗൺസിലറുടെ ആസൂത്രണഫണ്ടിൽ നിന്ന് പത്ത്ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂർത്തികരിച്ചത്. പ്രദേശവാസികളുടെ ദീർഘനാളത്തെ സ്വപ്നം ആണ് പൂവണിഞ്ഞത്. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതിയംഗം പി.കെ.അനീഷ്, ഫാ.ബിനു തോമസ്, അജി ചാക്കോ, സജി തോമസ്, ഡോ.സേമലിസൺ,ചന്ദ്രബോസ്, ആശ വള്ളിക്കാല, ഗീതാ വിനോദ്, ജോർജ് ജോൺ, മാത്തുകുട്ടി, ഷാജു തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |