SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

ഇരപ്പുകുഴി - പ്രമാടം ക്ഷേത്രം ജംഗ്ഷൻ - ചള്ളംവേലിപ്പടി  റോഡ്, ഉന്നതനിലവാരത്തി​ൽ ടാറിംഗ് തുടങ്ങി 

photo

പ്രമാടം : പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി - പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡിൽ ബി.സി നിലവാരത്തിലുള്ള ടാറിംഗ് തുടങ്ങി. പൂങ്കാവ് ഇരപ്പകുഴിയിൽ നിന്ന് മറൂരിലേക്ക് ബി.എം ടാറിംഗ് ഒരുമാസം മുമ്പ് പൂർത്തീകരിച്ചിരുന്നു. റോഡിലെ കലങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. പൂങ്കാവിൽ നിന്ന് അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയാണിത് . മറുർ ജംഗ്ഷനിൽ നിന്ന് നിർമാണം പൂർത്തീകരിച്ച പൂങ്കാവ് - പത്തനംതിട്ട റോഡിൽ കൂടി പ്രമാടം ക്ഷേത്രം - വാഴമുട്ടം ചള്ളംവേലി പടി വരെയുള്ള റോഡ് ഏഴ് കോടി രൂപ ചെലവിൽ ബി.എം ബി.സി സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്.
മറൂർ ജംഗ്ഷനിൽ നിന്ന് പ്രമാടം ക്ഷേത്രം വഴി വാഴമുട്ടം ചള്ളംവേലി പടിയിലേക്കുള്ള ഭാഗവും ആദ്യഘട്ട ടാറിംഗ് ആരംഭിച്ചിട്ടുണ്ട്.

ചെലവ് : 7 കോടി, നീളം : 4.5 കിലോമീറ്റർ

1350 മീ​റ്റർ ഓടയും 2830 മീ​റ്റർ ഐറിഷ് ഓടയും.

ആറ് കലുങ്കുകൾ പുനർ നിർമ്മിച്ചു.

പുതിയ പൈപ്പ് കൽവർട്ടുകൾ.

ടാറിംഗ് 5.5 മീ​റ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ

പണി പൂർത്തിയാകുന്നതോടെ പ്രമാടം പഞ്ചായത്തിൽ നിന്ന് പത്തനംതിട്ട നഗരത്തിലേക്ക് എളുപ്പത്തിൽ എത്താനാകും. പത്തനംതിട്ടയിൽ നിന്നും മറൂർ ആൽത്തറ ജംഗ്ഷനിൽ നിന്നും പൂങ്കാവിൽ പോകാതെ വാഴമുട്ടം വഴി വള്ളിക്കോട് -ചന്ദനപ്പള്ളി ഭാഗത്തേക്കും വേഗത്തിൽ എത്തനാകും.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL