
കൂടൽ : സി.പി.ഐ കൂടൽ, നെല്ലിമുരുപ്പ് ബ്രാഞ്ച് സമ്മേളനങ്ങൾ ജില്ലാ കൗൺസിൽ അംഗം അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ ഉദ്ഘാടനം ചെയ്തു. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മിനി മോഹനൻ, സന്തോഷ് കൊല്ലൻ പടി, എ.കെ.ദേവരാജൻ, സുഭാഷ്, രാജൻ ഉണ്ണിത്താൻ, സേതു വിജയൻ എന്നിവർ സംസാരിച്ചു. കൂടൽ ബ്രാഞ്ച് സെക്രട്ടറിയായി ശശിധരനെയും അസിസ്റ്റന്റ് സെക്രട്ടറിയായി രാമകൃഷ്ണനെയും നെല്ലിമുരുപ്പ് ബ്രാഞ്ചിൽ സെക്രട്ടറിയായി അനിലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ബിന്ദുവിജയനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |