SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

മെഴുവേലി ആനന്ദഭൂതേശ്വരത്ത് കെട്ടുകാഴ്ച്ച ഇന്ന്

mezhuveli

മെഴുവേലി : മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്ച്ച ഇന്ന് വൈകിട്ട് 4.30ന് നടക്കും. കിടങ്ങന്നൂർ, പൊട്ടൻമല, തെക്കേലയ്യം, കോങ്കുളഞ്ഞി, പൂവണ്ണുംമൂട്, മീൻചിറയ്ക്കൽ, പത്തിശേരി, ആന്ദഭൂതേശ്വരം ഭാഗം എന്നീ കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ പ്രദർശന സജ്ജമായി. ഇന്നലെ വൈകിട്ട് അക്ഷയ നെയ്യ് വിളക്ക് നടന്നു. ഭദ്രദീപ പ്രകാശനം അനിൽ പി.ശ്രീരംഗം (എസ്. എൻ ട്രസ്റ്റ്, സബ് ആർ.ഡി.സി ചെങ്ങന്നൂർ) നിർവഹിച്ചു. ഗുരു നിത്യചൈതന്യ യതി, ഡോ.പൽപ്പു അനുസ്മരണം ഡോ.എം.എം.ബഷീർ നിർവഹിച്ചു. രാത്രി 8ന് നടന വിസ്മയം അരങ്ങേറി. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് ഓട്ടൻതുള്ളൽ, 4ന് നടതുറക്കൽ, രാത്രി 7 ന് സേവ, 8ന് സാംസ്‌കാരിക സമ്മേളനം, 8.30ന് നൃത്തസംഗീത നാടകം, 9.15 ന് പള്ളിവേട്ട പുറപ്പാട്, പൂജ, 10ന് പള്ളിവേട്ട തിരിച്ചുവരവ്, 10.45ന് പള്ളിനിദ്ര, പള്ളി നിദ്ര പൂജ, നാളെ വൈകിട്ട് 4ന് ആറാട്ടുബലി, 4.30ന് ആറാട്ട് പുറപ്പാട്, 5ന് ചാക്യാർകൂത്ത്, 6ന് ആറാട്ട് കടവിൽ ആറാട്ട് പൂജ, 6.30ന് പ്രഭാഷണം, രാത്രി 8ന് ആറാട്ട് വരവ്, ആറാട്ട് സദ്യ, ആറാട്ട് ദീപക്കാഴ്ച, സേവ കൊടിയിറക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL