
പന്തളം : സമരരംഗത്തുള്ള ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും കോൺഗ്രസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മദ് ഷെഫീക്, തോമസ് ടി.വർഗീസ്, റോണി സഖറിയ, രാജു സഖറിയ, ഉമ്മൻ ചക്കാലയിൽ, ജിജാബാബു, അനിത മധു, റ്റി.പി.ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |