
ചെങ്ങന്നൂർ : ആലപ്പുഴ , പത്തനംതിട്ട സഹോദയ ബാലകലോത്സവം ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയസ് സീനിയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. സഹോദയയുടെ പ്രസിഡന്റ് എസ്.ബി.ശ്രീജയ, സ്കൂൾ മാനേജർ ജെ.എബ്രഹാം, സഹോദയ സെക്രട്ടറി വി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് മോജി കെ.സക്കറിയ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സാലി ഏബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ എന്നിവർ ചേർന്ന് ദീപംതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഇരുപത് സ്കൂളുകളിൽ നിന്ന് എണ്ണൂറോളം കുരുന്നുകൾ അഞ്ച് സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |