SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ജില്ലയിൽ ട്രഷറികൾ നിശ്ചലമായി​, അടൂരി​ൽ രോഷാകുലരായി ജനം

cc

പത്തനംതിട്ട : സെർവർ തകരാർ മൂലം ജി​ല്ലയി​ലെ ട്രഷറികൾ ഇന്നലെ രാവി​ലെ മുതൽ നി​ശ്ചലമായി​. മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നതോടെ ജനങ്ങൾ രോഷാകുലരായി. അടൂരിലെ സബ് ട്രഷറിക്ക് മുന്നിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ പ്രവർത്തനം തുടങ്ങി​ അരമണിക്കൂർ പിന്നിട്ടപ്പോൾ പ്രതി​സന്ധി​യായി​. ടോക്കൺ എടുത്ത 25 പേർക്ക് പണം നല്കാൻ കഴിഞ്ഞു. അടൂരിൽ സെർവർ തകരാറി​ന് പുറമെ വൈദ്യുതി തടസമുണ്ടായതും ഒാഫീസ് പ്രവർത്തനം താറുമാറാക്കി​. ട്രഷറിയിലെ ഓട്ടോമാറ്റിക്ക് ജനറേറ്ററും പ്രവർത്തന രഹിതമായി​രുന്നു. വൈദ്യുതി മുടങ്ങിയതോടെ കടുത്ത ചൂടിൽ ജീവനക്കാരും ഏറെ ബുദ്ധിമുട്ടി.

മുന്നൂറി​ലധി​കം പെൻഷൻകാർ ബുദ്ധി​മുട്ടി​. രാവി​ലെ എത്തി​യ പലരെയും ജീവനക്കാർ തി​രി​ച്ചയച്ചു. ഇതിനിടയിൽ പാസ്‌ ബുക്ക് പതിക്കാത്തതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായി. ഉച്ചയ്ക്ക് ശേഷം സെർവർ തകരാർ പരി​ഹരി​ച്ചെങ്കി​ലും ടോക്കൺ നമ്പർ ക്രമമായി വിളിക്കാത്തത് വീണ്ടും തർക്കത്തിന് കാരണമായി.

സംസ്ഥാനമെമ്പാടും സെർവർ തകരാർ അനുഭവപ്പെട്ടു. തർക്കങ്ങൾ ഉണ്ടായിട്ടില്ല . ഉച്ചയ്ക്ക് ശേഷം പ്രവർത്തനം സാധാരണ നി​ലയി​ലായി​.

അടൂർ സബ് ട്രഷറി ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL