
അടൂർ : എക്സൈസിന്റെ ആഭിമുഖ്യത്തിൽ ഇ.വി സ്മാരക ഗ്രന്ഥശാലയിൽ വിമുക്തി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ ക്ലാസ് നയിച്ചു. സുരേഷ് ഡേവിഡ്, ഫസീല, സ്നേഹ മോഹൻ, ഗ്രന്ഥശാല പ്രസിഡന്റ് കെ.ജെ.സോമരാജൻ, സെക്രട്ടറി പ്രദീപ് കുമാർ, അടൂർ ശശാങ്കൻ, കൗൺസിലർ മാരായ അനു വസന്തൻ, സൂസി ജോസഫ്, പി.എൻ.ബാബു, സുബീനാ ദീപു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |