
റാന്നി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് വിദ്യാർത്ഥിസംഘടനകൾ മുന്നിൽ നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു. കെ എസ് യു റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അമൽ ഷിബു ചുമതല ഏറ്റെടുക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. ലിജു ജോർജ്, വിജയ് ഇന്ദുചുഡൻ, പ്രൊഫ.തോമസ് അലക്സ്, സിബി താഴത്തില്ലത്ത്, ഷിബു ചുങ്കത്തിൽ, സാംജി ഇടമുറി, രാഹുൽ കൈതക്കൽ, ആരോൺ, ബിജിലി പനവേലിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |