
തെങ്ങുംകാവ് : ' ലഹരിക്കെതിരെ ഒന്നിക്കാം' സിഗ്നേച്ചർ ക്യാപയിനുമായി തെങ്ങുംകാവ് ഗവ.എൽ.പി സ്കൂൾ. സ്കൂൾ മതിലിൽ ലഹരിക്കെതിരെ ഒന്നിക്കാം എന്നെഴുതിയ ബാനറിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും നവഭാരത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും പേരെഴുതി ഒപ്പ് രേഖപ്പെടുത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കരിമരത്തിനാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോർജ്, എസ്.സനേഷ്, അദ്ധ്യാപകരായ കവിത പീതാംബരൻ, പി.എസ്.രശ്മി, അനന്തകൃഷണൻ.എസ്, അലിയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |