
പത്തനംതിട്ട : കോയിപ്രം ബ്ലോക്കിൽ നടപ്പാക്കിവരുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയിലേക്കായി അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18 നും 35 നും മദ്ധ്യേ പ്രായമുള്ള ബി.കോമും ടാലിയും യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് , അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാമിഷൻ കോ - ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തിലോ സമർപ്പിക്കാം. ഫോൺ :9746488492, 9847764315.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |