
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 709/23) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഏഴിന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫീസിലും 26, 27, 28 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |