
പത്തനംതിട്ട : പട്ടികജാതി വിഭാഗക്കാരെ മാംസോൽപന്ന നിർമാണത്തിൽ സ്വയം പര്യാപ്തരാക്കി സ്വയംസംരംഭകരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പരിശീലനം പൂർത്തിയായി. കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹൈദരാബാദ്, കോയിപ്രം ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് , പുല്ലാട് സർക്കാർ മൃഗാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോയിപ്രം ബ്ലോക്ക് എസ്.സി ഓഫീസർ മിനി എബ്രഹാം, ജില്ലാമൃഗ സംരക്ഷണ ഓഫീസർ ഡോ.മിനി സാറ കുര്യൻ, ഡോ.വിഷ്ണുരാജ്, കോയിപ്രം സീനിയർവെറ്റിനറി സർജൻ ഡോ.എ.എസ് ബിജുലാൽ, ഡോ.വി.കെ.വിനോദ്, ഡോ.അംബികാദേവി, ഹണിമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |