
റാന്നി : ലോക കേൾവിദിനത്തോട് അനുബന്ധിച്ച് റാന്നി ജനമൈത്രി പൊലീസ് സമിതിയും ശബ്ദ ഹിയറിംഗ് ക്ലിനിക്കും സംയുക്തമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി. ജനമൈത്രി പൊലീസ് സമിതി കോ ഓഡിനേറ്റർ ശ്രീനി ശാസ്താംകോവിന്റെ അദ്ധ്യക്ഷതയിൽ റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ജിബു ജോൺ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, എ.എസ്.ഐ കൃഷ്ണൻകുട്ടി, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വതധിഷ്, ശബ്ദ ക്ലീനിംഗ് ഡയറക്ടർ എബ്രഹാം കണ്ണാടിക്കൽ, മന്ദിരം രവീന്ദ്രൻ, അൻസാരി മന്ദിരം, എബ്രഹാം ജോർജ്, സജി എബ്രഹാം, ടി.വി.മാത്യു, ജയ ജി.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |