
പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ കുംഭ ഭരണിയോടനുബന്ധിച്ച് നടന്ന പൊങ്കാല ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. ഇന്നലെ രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി ശ്രീദത്ത് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പണ്ഡാര അടുപ്പിലേക്കും തുടർന്ന് നൂറണക്കിന് പൊങ്കാല അടുപ്പുകളിലേക്കും അഗ്നി പകർന്നു. ഒൻപത് മണിയോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാൻ അമ്മ ജീവതയിൽ എഴുന്നള്ളി. തുടർന്ന് അന്നദാനം നടന്നു. , തുടർന്ന് നവകം, കലശാഭിഷേകം, ശ്രീഭൂതബലി, കുംഭഭരണി എഴുന്നെള്ളത്ത് എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |