ചെങ്ങന്നൂർ: സിപിഎം സംസ്ഥാന സമ്മേളത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന ജാഥയ്ക്ക് 5ന് രാവിലെ ഒമ്പതിന് എം സി റോഡിൽ ജില്ല അതിർത്തിയായ പ്രാവിൻ കൂട് ജംഗ്ഷനിൽ സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ,ജില്ല സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി എം ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മുളക്കുഴ വെട്ടിപ്പിടികയിൽ എത്തിക്കും. തുടർന്ന് ജാഥ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |