
അത്തിക്കയം : നാറാണംമുഴി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട 73 വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഓമന പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, തോമസ് ജോർജ്ജ്, ആനിയമ്മ അച്ചൻകുഞ്ഞ്, അഡ്വ.സാംജി ഇടമുറി, ബീനാ ജോബി, സന്ധ്യ അനിൽകുമാർ, റോസമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ശ്രീലത, ജോർജ് ജോസഫ്, ബീനാ ടി നാഗപ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |