പത്തനംതിട്ട :അന്തർ ദേശീയ വനിതാദിനത്തോടുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച വനിതാ പൊതുപ്രവർത്തകയ്ക്കുള്ള പുരസ്‌കാരം കോമളം അനിരുദ്ധന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ അറിയിച്ചു.
ജില്ല കൗൺസിൽ അംഗം , ജില്ല പഞ്ചായത്ത് അംഗം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം , സി.പി.എം ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. മാർച്ച് 11ന് പുരസ്‌കാരം വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |