
പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ മെഗാ സ്ക്രീനിംഗും ബോധവൽക്കരണ സെമിനാറും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ കുടുംബശ്രീമിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സി.എസ് ശോഭന ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. 30 വയസിനു മുകളിലുള്ള സ്ത്രീകളിലെ അർബുദ പരിശോധനാ സ്ക്രീനിംഗ് മാർച്ച് എട്ടു വരെ നടക്കും. ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതാകുമാരി, കുടുംബശ്രീ കോർഡിനേറ്റർ എസ്.ആദില എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |