പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി.രാജിനെ (28) ആണ് ഒരുവർഷത്തേക്ക് ജില്ലയിൽ കടക്കുന്നത് തടഞ്ഞത്.
പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കോടതിയിൽ വിചാരണയിൽ തുടരുന്ന 7 കേസുകളാണ് ഇയാൾക്കെതിരായ നടപടിക്കായി സമർപ്പിച്ചത്. 2018 മുതൽ ഇയാൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. 2023 ഒക്ടോബർ 17ന് മൂന്ന് വർഷത്തേക്ക് നല്ല നടപ്പു ജാമ്യത്തിനായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |