SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

കെ.എസ്.യു മാർച്ചിൽ സംഘർഷം

march

പത്തനംതിട്ട : ലഹരി ഉപയോഗം തടയുന്നതിൽ എക്സൈസ് വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലായെന്ന് ആരോപിച്ച് കെ.എസ്‍.യു ജില്ലാ കമ്മിറ്റി പത്തനംതിട്ട എക്സൈസ് കോംപ്ലക്സിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ കോളേജ് ജംഗ്ഷനിലെ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. പ്രവർത്തകനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചു പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ബാരിക്കേഡ് കടന്ന് എക്സൈസ് കോംപ്ലക്സിലേക്ക് ഓടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ മാർച്ച്‌ മുൻ ഡി.സി.സി പ്രസിഡന്റ്‌ പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്‍.യു ജില്ലാ പ്രസിഡന്റ്‌ അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കെ.എസ്‍.യു മുൻ ജില്ലാ പ്രസിഡന്റ്‌ അൻസാർ മുഹമ്മദ്‌, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലീനറ്റ് മെറിൻ എബ്രഹാം, കായികവേദി ജില്ലാ പ്രസിഡന്റ്‌ സിബി മൈലപ്രാ, കെ.എസ്‍.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ തദാഗത്.ബി.കെ, മുഹമ്മദ്‌ സാദിക്ക്, ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ,ജോഷ്വാ ടി വിജു, നിതിൻ മല്ലശ്ശേരി, എലൈൻ മറിയം മാത്യു, ജോയൽ ഉള്ളന്നൂർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ സ്റ്റൈയിൻസ് ജോസ്, ബിനിൽ ബിനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL