
ഏഴംകുളം : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ആട് വിതരണം പദ്ധതി ഏഴംകുളം വെറ്ററിനറി ഡിസ്‌പെൻസറിയിൽ പ്രസിഡന്റ് വി എസ് ആശ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ പട്ടികജാതി കുടുംബങ്ങളുടെ തൊഴിലിനും വരുമാനമാർഗം ഉയർത്തുന്നതിനും പാൽ, മാംസ ഉൽപാദനത്തിനും സ്വയം പര്യാപ്തത കണ്ടെത്തുന്നതിനാണ് പദ്ധതി. വാർഡ് അംഗം രജിത ജയ്‌സൻ അദ്ധ്യക്ഷയായി. ഏഴംകുളം വെറ്ററിനറി സർജൻ ഡോ.നീലിമ എസ് രാജ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എം നൗഫൽ ഖാൻ , ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എസ്.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |