
കോന്നി : മലങ്കര കത്തോലിക്ക സഭ കോന്നി വൈദിക ജില്ല അജപാലന സമിതി നേതൃത്വം നല്കുന്ന കോന്നി ബൈബിൾ കൺവെൻഷൻ 28 മുതൽ 30 വരെ വകയാർ മേരിമാതാ കമ്യൂണിറ്റി ഹാളിൽ നടക്കും. ഫാ.ഡോ.ബേർണി വർഗീസ് കപ്യൂച്ചനും (കൊല്ലം) സംഘവും ധ്യാനത്തിന് നേതൃത്വം നല്കും. കൺവെൻഷൻ ആലോചനായോഗം ജില്ലാ വികാരി ഫാ.വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഫാ.ബിജോയി ജേക്കബ് തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. അജപാലന സമിതി വൈദിക സെക്രട്ടറി ഫാ.ചാക്കോ കരിപ്പോൺ, ആത്മായ സെക്രട്ടറി ഫിലിപ്പ് ജോർജ്, എം.എം.തോമസ്, വിൽസൻ പട്ടേരിൽ, വൈ.അന്നമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |